
ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് മത്സരാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്തുതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ചന്തു കൃഷ്ണ, ടി.മല്ലിക, ടി.ലാലി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജി.സജീന കുമാർ,ശാന്താ പ്രഭാകരൻ, ആർട്സ് കൺവീനർ പുലിയൂർ ജയകുമാർ എന്നിവർ സംസാരിച്ചു. ആർ.എസ്.വസന്തകുമാരി സ്വാഗതവും ബി.ഡി.ഒ കെ.അജികുമാർ നന്ദിയും പറഞ്ഞു.