തിരുവനന്തപുരം:എനർജി മാനേജ്‌മെന്റ് സെന്ററും കേരള ലൈബ്രറി അസോസിയേഷനും ചേർന്ന് ലൈബ്രേറിയന്മാർക്കായി നടത്തിയ ഗ്രോഗ്രീൻ പ്രചാരണപരിപാടി ഇ.എം.സി.ഡയറക്ടർ ഡോ.ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.കേരള ലൈബ്രറി അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സി ജോയിന്റ് ഡയറക്ടർ എ.എൻ.ദിനേഷ് കുമാർ,കേരള യൂണിവേഴ്സിറ്റി ഐ.ടി.ഡിവിഷൻ മേധാവി ഡോ.പി.കെ.സുരേഷ് കുമാർ,ഇ.എം.സി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ സിന്ധു എസ്.കുമാർ എന്നിവർ പങ്കെടുത്തു.