വർക്കല: പാളയംകുന്ന് ജനത ജംഗ്ഷൻ ഗുരുമന്ദിരത്തിന്റെയും ഗുരു പ്രതിഷ്ഠയുടെയും 27-ാമത് വാർഷികം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 7ന് ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം,8ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5മുതൽ കുട്ടികളുടെ കലാപരിപാടികൾ,7.30ന് ജീവകാരുണ്യ ഫണ്ട് വിതരണം, 8ന് ആദരിക്കൽ ചടങ്ങ് എന്നിവ നടക്കും. ഡോ.അക്ഷയ അശോക്,കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലൻ എന്നിവരെ ഗുരു മന്ദിര കമ്മിറ്റി ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. രാത്രി 8.30ന് തിരുവനന്തപുരം സരിഗയുടെ കോമഡി മെഗാഷോയും ഉണ്ടായിരിക്കുമെന്ന് ഗുരു മന്ദിര കമ്മിറ്റി പ്രസിഡന്റ് കെ.പി.തുളസീധരൻ അറിയിച്ചു.