general

ബാലരാമപുരം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് പ്രതിനിധി സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.ജില്ലാ മീഡിയാ കൺവീനർ പാപ്പനംകോടു മുന്ന പ്രതിനിധി സമ്മേളനത്തിലും ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ സമാപന സമ്മേളനത്തിലും അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സമിതി അംഗം ബി.ഹർഷകുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.ജില്ലാ - താലൂക്ക്തല നേതാക്കളായ കൊറ്റാമം ചന്ദ്രകുമാർ,വെള്ളറട മോഹൻദാസ്, പ്രസാദ് ചന്ദ്രൻ ,എം.എസ്.പ്രേംകുമാർ,സജാദ് സഹീർ,ഫഖീർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.താലൂക്ക് പ്രസിഡന്റായി വെള്ളറട മോഹൻ ദാസിനെയും സെക്രട്ടറിയായി അഫ്സൽ ബാലരാമപുരവും, ട്രഷററായി അനിൽ കുമാറിനെയും , മറ്റ് ഭാരവാഹികളായി എം. എസ് പ്രേംകുമാർ,പ്രസാദ് ചന്ദ്രൻ , സജാദ് സഹീർ,അജ്മൽ ഖാൻ,പീരു മുഹമ്മദ് തുടങ്ങിയവരെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എം.റഫീഖ്,സംസ്ഥാന സമിതി അംഗം ബി. ഹർഷകുമാർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.