chalanjers

ആറ്റിങ്ങൽ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ചലഞ്ചേഴ്സ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സംഭാവന ചെയ്ത ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. വി.ജോയി എം.എൽ.എ,ക്ലബ് പ്രസിഡന്റ് പ്രശാന്ത്, ടൂർണമെന്റ് കമ്മിറ്റി കോഓർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, ക്ലബ് എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ എന്നിവർ പങ്കെടുത്തു. 9,10,11 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.