തിരുവനന്തപുരം: വഴുതക്കാട് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒരുമാസത്തെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്സിലേക്കും 10 ദിവസത്തെ കേക്ക് നിർമ്മാണം, ഫാസ്റ്റ് ഫുഡ് നിർമ്മാണം തുടങ്ങിയ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 12നും 17നുമാണ് ഇന്റർവ്യു. സ്വന്തം സംരംഭം ഒറ്റയ്‌ക്കോ കൂട്ടായോ ആരംഭിക്കാനുള്ള സഹായവും ലഭിക്കും. താത്പര്യമുള്ളവർ നേരിട്ട് ഓഫീസിലെത്തുകയോ 0471 2322430 എന്ന നമ്പരിൽ ബന്ധപ്പെടുകയോ വേണം.