
നെയ്യാറ്റിൻകര:കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടര വർഷക്കാലമായി അടഞ്ഞുകിടക്കുകയായിരുന്ന നഗരസഭാ വക ബ്രഹ്മൻകോട് വാർഡിൽ സ്ഥിതിചെയ്യുന്ന നഴ്സറി സ്കൂളിന്റെ പ്രവർത്തനം പുനരാരംഭിച്ചു.നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച നഴ്സറി സ്കൂൾ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സജിൻലാൽ, ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ.പി.കെ,നഴ്സറി സ്കൂൾ ടീച്ചർ സെലിൻ റോസ് എന്നിവർ പങ്കെടുത്തു.