തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ)ന്റെ കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെ.എസ്.ടി.എ 11 വിദ്യാഭ്യാസ സബ് ജില്ലകളിലായി നിർമ്മിക്കുന്ന 100 വീടുകളിൽ നിർമ്മാണം പൂർത്തിയായ 67 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. വർക്കല സബ്‌ ജില്ലയിലെ പാളയംകുന്ന് ഗവ. എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥി സുകന്യയുടെ വീടിന്റെ താക്കോൽ അമ്മൂമ്മ ശാന്ത മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി.രാജേഷ്, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ,​ പ്രസിഡന്റഡി.സുധീഷ്,​ ജില്ലാസെക്രട്ടറി വി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.