saigram

തിരുവനന്തപുരം : ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള രൂപീകരിച്ച സായിഗ്രാം വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്. എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സായിഗ്രാമത്തിൽ നടത്തിയ ചന്ദ്രനമസ്‌ക്കാരത്തിലൂടെ ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് റെക്കോർഡ്, ഗോൾഡൻ ബുക്ക് ഒഫ് വേൾഡ് റെക്കോർഡ് എന്നിവ നേടിയ യോഗാചാര്യൻഡോ. ശ്രീറാമിനെയും സംഘത്തെയും മന്ത്രി അനുമോദിച്ചു.സൊസൈറ്റി പ്രസിഡന്റ് കെ.എൻ.ആനന്ദകുമാർ, സെക്രട്ടറി കെ.ഗോപകുമാരൻ നായർ,മനോജ്,പ്രൊഫ.ബി.വിജയകുമാർ,ഇളമ്പ ഉണ്ണികൃഷ്ണൻ,അബ്ദുൾ സഫീർ,ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.