തിരുവനന്തപുരം: ശബരിമലയിൽ മലയാളി ബ്രാഹ്മണരെ പോലെ അബ്രാഹ്മണരെയും ശാന്തിക്കാരായി നിയമിക്കണമെന്ന് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ ആവശ്യപ്പെട്ടു.ശിവഗിരി തീർത്ഥാടനത്തിന് സൗജന്യ പ്രഭാത ഭക്ഷണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ചു.വി.സുദർശനൻ, കരിക്കകം ബാലചന്ദ്രൻ,ചന്ദ്രബാബു, ബാബു,സുശ്രുതൻ,സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.