
തിരുവനന്തപുരം : ഇന്ത്യയിലെ 40 ലക്ഷത്തോളം വരുന്ന ജനറൽ ഇൻഷ്വറൻസ് ഏജന്റ് മാരെ ബാധിക്കുന്ന ഏറ്റവും അപകടകരമായിട്ടുള്ളതും നടപ്പിലാക്കാൻ പോകുന്നതുമായ ബീമാ സുഗം പദ്ധതി പാർലമെന്റ് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് ശശി തരൂർ എം.പിക്ക് ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിവേദനം നൽകി.കൂടാതെ അടൂർ പ്രകാശ് എം.പിക്കും രാജ്യസഭാ അംഗം എ.എ.റഹീമിനും നിവേദനം നൽകി. നിവേദനം നൽകാൻ സംഘടനയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഗണേഷ് വഴുതയ്ക്കാട് ,ജില്ലാ പ്രസിഡന്റ് ഗോപകുമാർ,ട്രഷറർ ഗോപിക ,കമ്മിറ്റി അംഗങ്ങളായ എഡ്വേർഡ് കാർലോസ്,അജിത്ത് പട്ടാഴി, ഇന്ദുചൂഡകുറുപ്പ് എന്നിവർ സന്നിഹിതരായിരുന്നു.