sivankutty

തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷനും (ഫ്രാറ്റ്) കാഞ്ഞിരംപാറ പ്രിംസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പത്താം ക്ലാസ്,പ്ലസ്ടു വിഭാഗത്തിൽ ഫുൾ എ പ്ലസ്/എ-വൺ കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും ജനമൈത്രി പൊലീസ് നോഡൽ ഓഫീസറുമായ ആർ.നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം.എസ്.വേണുഗോപാൽ,ജനറൽ സെക്രട്ടറി എൻ.ശാന്തകുമാർ,അവാർഡ് കമ്മിറ്റി ചെയർമാൻ എം.കെ.സുരേഷ്, കൺവീനർ ബാബു.കെ.പിള്ള,ട്രഷറർ എസ്. ഉമാചന്ദ്രബാബു,ജോയിന്റ് സെക്രട്ടറി വി.എസ്. അനിൽപ്രസാദ്,പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ,പട്ടം ശശിധരൻ നായർ, ജി സുശീലാദേവി,എൻ.ബാബു,മാറക്കൽ വിജയകുമാർ, സാംകുഞ്ഞ്, മനോജ്കുമാർ,ബി.എസ്. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.