
കടയ്ക്കാവൂർ: മണനാക്കിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മണനാക്ക് പെരുംകുളം കുതിരപ്പന്തിയിൽ വീട്ടിൽ നസീമ (49) യാണ് അടുക്കളയോട് ചേർന്ന ചായ്‌പ്പിൽ മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 5.30 ന് ചായ്പിൽ നിന്നുതീയും പുകയും വരുന്നതുകണ്ട് അയൽപക്കത്തുള്ളവർ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ വന്നുനോക്കിയപ്പോഴാണ് നസീമയെ മരിച്ച നിലയിൽ കണ്ടത്.തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കടയ്ക്കാവൂർ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കുശേഷം നിലയ്ക്കാമുക്ക് ജുമാ മസ്ജിദിൽ ഖബറടക്കും. ഭർത്താവ് നസീർ. മക്കൾ: ആമിന, അജ്മൽ.