
തൃശൂർ : മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കൊച്ചുമകൻ കെ.ശശിധരൻ (72) തൃശൂർ മാരാത്ത് ലെയ്നിൽ 'ശ്രീപത്മം അപ്പാർട്ട്‌മെന്റ് രണ്ടിൽ നിര്യാതനായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജരാണ്. സംസ്‌കാരം രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ചിറ്റഴി ഗോവിന്ദക്കുറുപ്പിന്റെയും ഒറ്റപ്പാലം കണ്ണഞ്ചാത്ത് ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: സ്മിത, ഗോവിന്ദ്. മരുമക്കൾ: സന്ദീപ്, മിഥില. സഹോദരങ്ങൾ: രവീന്ദ്രനാഥൻ, രമേഷ്.