കഴക്കൂട്ടം: പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി പണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ തുടക്കമാകും. വൈകിട്ട് 6.15ന് അരലക്ഷം കാർത്തിക ദീപങ്ങൾ തെളിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ആദ്യ ദീപം തെളിക്കും. 7ന് ആദിപരാശക്തി തോന്നലമ്മ ത്രീ ഡി സിനിമ പ്രദർശനം. 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും. ഡോ. ബിജു രമേശ്, മുൻ എം.എൽ.എ ശരത്ചന്ദ്ര പ്രസാദ്, ആർ. രാജേഷ്, നോവലിസ്റ്റ് ഗിരിജ സേതുനാഥ് തുടങ്ങിയവർ പങ്കെടുക്കും.