
തിരുവനന്തപുരം : ഇൻഡോ ഫ്രഞ്ച് ചിത്രകാരൻ മരിയോ ഡിസൂസയുടെ ചിത്രപ്രദർശനം വഴുതക്കാട് ഫ്രഞ്ച് കൾച്ചറൽ സെന്ററായ അല്ലിയൻസ് ഫ്രാൻസായ്സ് ദി ട്രിവാൻഡ്രത്തിൽ ആരംഭിച്ചു.ഹോം എവേ ഫ്രം ഹോം എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ തന്റെ രണ്ട് സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങളും ഇൻസ്റ്റാളേഷനുകളുമാണ് മരിയോ ഡിസൂസ ഉൾക്കൊള്ളിച്ചിരിക്കുന്നത്.1973 ൽ ബംഗളൂരിൽ ജനിച്ച മരിയോ ഡിസൂസ എം.എസ്.യു സ്‌കൂൾ ഒഫ് ബറോഡയിലും പിന്നീട് പാരിസിലുമായാണ് കലാപഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ 20 വർഷമായി പാരിസിൽ താമസിക്കുന്ന മരിയോ ഡിസൂസ ഇന്ത്യയിലും ഫ്രാൻസിലുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.ജനുവരി 15ന് പ്രദർശനം അവസാനിക്കും.ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി ബിനാലയിലും മരിയോ ഡിസൂസയുടെ സാന്നിദ്ധ്യമുണ്ട്.