
പോത്തൻകോട്: അരുവിക്കരക്കോണത്ത് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിയന്ത്രണം തെറ്റിയ ജെ.സി.ബി സ്കൂൾ കെട്ടിടത്തിന് മുകളിൽവീണു. ആളപായം ഉണ്ടായില്ല. അരുവിക്കരക്കോണം ലോർഡ്സ് സ്കൂളിലെ അടുക്കള ഭാഗത്തെ ഭിത്തിക്ക് മുകളിലേക്കാണ് ജെ.സി.ബി വീണത്. ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് പോയതിന് ശേഷമായിരുന്നു അപകടം. സ്കൂളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവർ വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.