വക്കം :വക്കം പക്കിയന്റവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശവും ലക്ഷാർച്ചനയും 8 മുതൽ 16 വരെ നടക്കും.എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹോമം.കഞ്ഞിസദ്യ,ഭാഗവത പാരായണം,ഭാഗ്യസൂക്തജപം ഐക്യമത്യസൂക്തജപം മൃത്യുഞ്ജയഹോമം ഭഗവതിസേവാ സുദർശനഹോമം ആവാഹനം തിലഹവനം തുടങ്ങിയവ ഉണ്ടായിരിക്കും.13ന് വൈകിട്ട് 6ന് ചന്ദ്രപൊങ്കാല,14ന് ഉച്ചയ്ക്കു 12.40ന് മേൽ 2.10നകം,അഷ്ടബന്ധകലശം തുടർന്ന് അന്നദാനം,15ന് രാവിലെ ലക്ഷാർച്ചന,16ന് വൈകിട്ട് 6.30ന് ദീപാരാധന.