milma

കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കർഷക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏറ്റവും അധികം പാൽ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം നഗരൂർ ക്ഷീര സംഘം കരസ്ഥമാക്കി.ഏറ്റവും മികച്ച ക്ഷീര കർഷകക്കുള്ള പുരസ്‌കാരം മൊട്ടലുവിള സ്വദേശി ശോഭ രേഖക്ക് ലഭിച്ചു.ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ,മിൽമ അഡ്മിനിസ്‌ട്രേറ്റീവ്കമ്മറ്റി കൺവീനർ എൻ. ഭാസുരാംഗൻ,ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു,പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ.മനോജ്,ജി.ശാന്തകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ,നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, കെ.അനിൽകുമാർ,വി.എസ് വിജയലക്ഷ്മി, അനോബ് ആനന്ദ്, നിസാമുദ്ദിൻ നാലപ്പാട്ട്,എ. ഇബ്രാഹിംകുട്ടി,കെ.കൃഷ്ണൻ പോറ്റി,എ. ഷിഹാബുദ്ദീൻ,എസ്.ശിവകുമാർ,ആർ. പ്രഭാകരൻപിള്ള,നന്ദു സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.എം.എൻ.ഷൈലജാ ബീവി സ്വാഗതവും അരുണ എസ് ദാസ് നന്ദിയും പറഞ്ഞു.