തിരുവനന്തപുരം: നിയമസഭയിലേക്കുള്ള യൂത്ത്കോൺഗ്രസ് മാർച്ചിനുനേരെ ഗ്രനേഡ് പ്രയോഗിച്ചത് ബാരിക്കേഡ് ഭേദിച്ചും കല്ലേറ് നടത്തിയും മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതെ പ്രശ്നങ്ങളുണ്ടാക്കിയപ്പോഴാണ് ഗ്രനേഡ് പ്രയോഗിച്ചത്.പരിക്കേറ്റ ഒരു പ്രവർത്തകനെ പൊലീസ് ആശുപത്രിയിലെത്തിച്ചു.ഇതേക്കുറിച്ച് മ്യൂസിയം സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി നൽകി.