prethishedha-koottayma

കല്ലമ്പലം:വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡിന്റെ അശാസ്ത്രീയമായ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതുശേരിമുക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പുതുശേരിമുക്ക് ജംഗ്ഷനിൽ നടന്ന കൂട്ടായ്മയുടെ ഉദ്ഘാടനം കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ നിർവഹിച്ചു.ഡോ.മൂസ അദ്ധ്യക്ഷത വഹിച്ചു.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ആക്ഷൻ കൗൺസിൽ കൺവീനർ മണിലാൽസഹദേവൻ,കരവാരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ,നാവായിക്കുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ,സി.പി.എം ഏരിയ കമ്മിറ്റിയംഗം ജലാലുദ്ദീൻ, കോൺഗ്രസ് കുടവൂർ മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം,കരവാരം എൽ.സി സെക്രട്ടറി അഡ്വ.റഫീക്ക്, കുടവൂർ എൽ.സി സെക്രട്ടറി അഡ്വ.സുധീർ, അഡ്വ.അനിൽകുമാർ,പഞ്ചായത്തംഗങ്ങളായ ആർ.ലോകേഷ്,എം.ഹുസൈൻ,ബ്രില്യന്റ് നഹാസ്,മുൻ നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത്ബീവി,ഷാജഹാൻ കൈപ്പടക്കോണം,ആക്ഷൻ കൗൺസിൽ ചെയർമാൻ അൻസൽ,ട്രഷറർ മുഹമ്മദ് ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.