
വർക്കല : വർക്കല നഗരസഭാ സി.ഡി.എസ് വായ്പാ തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി.വർക്കല മൈതാനത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം.ഷഫീർ,നേതാക്കളായ പി.എം.ബഷീർ,ബി.ഷാലി,കെ.ഷിബു വർക്കല,ബി.ധനപാലൻ, കെ.രഘുനാഥൻ,സത്യജിത്ത്,വൈ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.എസ്.പ്രദീപ്,എ.സലിം,വിനോജ് വിശാൽ,അസിം ഹുസൈൻ,പാറപ്പുറം ഹബീബുള്ള,ജയശ്രീ,എസ്.പ്രസാദ്,രാഗശ്രീ,വെട്ടൂർ ഷാലിബ്, ജസീനഹാഷിം,പ്രശാന്ത് പനയറ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.