
ആറ്റിങ്ങൽ: പഠിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും പഠനത്തേടൊപ്പം വരുമാനവും ലഭിക്കുന്ന പദ്ധതി നടപ്പിലാക്കി ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു ക്യാമ്പസ്സിലെ എല്ലാ വിദ്യാർത്ഥിനീകൾക്കും, പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയിലൂടെ പരിചയസമ്പത്തും, സ്റ്റൈപെൻഡും ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ കേരള മാതൃകയുമായി ഗവ. ആറ്റിങ്ങൽ പോളിടെക്‌നിക്ക് കോളേജിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ആയി മാറിയിരിക്കുകയാണിപ്പോൾ. പെൺകുട്ടികളുടെ ഷീ ബിസ്നസ് എന്ന ആദ്യ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഉത്പന്നങ്ങൾ ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ നിന്നു 8ന് രാവിലെ 9.30 ന് ഫ്ലാഗ് ഒഫ് ചെയ്യും. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിനു വേണ്ടി 40 എൽ.ഇ.ഡി വീഡിയോ വാൾ നിർമ്മിച്ച് നൽകാൻ കരാറിൽ ഏർപ്പെട്ടു. അതിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി. ഇവ ദേശിയ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പഞ്ചായത്തുകളിൽ സ്ഥാപിക്കപെടും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 9ന് കൊല്ലം ജില്ലയിലെ പന്മനഗ്രാമ പഞ്ചായത്തിൽ നടക്കും. പോളി ടെക്നിക്കിലെ 84 പെൺകുട്ടികൾക്കും ഇതിന്റെ വരുമാനം ഉണ്ടാകുമെന്നും സാഹിത്യകാരനും പ്രിൻസിപ്പലുമായ ഷാജിൽ അന്ത്രു പറഞ്ഞു.