insurance

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പട്ടികവർഗക്കാർക്ക് മുമ്പുണ്ടായിരുന്ന ഇൻഷ്വറൻസ് പരിരക്ഷ ഇപ്പോഴില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 1995ലെ ഉത്തരവ് പ്രകാരം വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന അപകടമരണത്തിന് ഒരു ലക്ഷം രൂപയും വൈകല്യങ്ങൾക്ക് 25,000 രൂപയും ആശുപത്രിവാസത്തിന് 5000 രൂപയും വ്യവസ്ഥ ചെയ്യുന്നതുമായിരുന്നു ഇൻഷ്വറൻസ്. പ്രീമിയം തുക വർദ്ധിച്ച സാഹചര്യത്തിൽ ധനകാര്യ വകുപ്പിന്റെ അനുമതിതേടിയിരുന്നു.കേന്ദ്ര സർക്കാർ പദ്ധതി (പി.എം.ജെ.ജെ.വി.വൈ) ഉപയോഗപ്പെടുത്താനായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം.

കേരളത്തിന്റെ ദൈർഘ്യമേറിയ വനമേഖലയിൽ ഊർജവേലിയും ആനമതിലുമെല്ലാം സ്ഥാപിക്കുന്നത് ചെലവേറിയതാണ്. ഇതിനായി 650കോടിയുടെ പദ്ധതികേന്ദ്രത്തിനും സംസ്ഥാന ആസൂത്രണബോർഡിനും സമർപ്പിച്ചു. വനാതിർത്തിയിലെ കൃഷിരീതികൾ നിയന്ത്രിക്കണമെന്ന ആവശ്യം നിയമസഭയിലെചോദ്യവും ഉത്തരവുംപോലെ എളുപ്പമല്ലെന്നും ഉമാ തോമസ്,​ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കെ.കെ.രമ എന്നിവർക്ക് മന്ത്രി മറുപടി നൽകി.