വർക്കല :യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച്ച വൈകിട്ട് 4ന് വർക്കല മുനിസിപ്പൽ പാർക്കിൽ തോപ്പിൽ ഭാസിഅനുസ്മരണം സംഘടിപ്പിക്കും.ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഷോണി ജി.ചിറവിള അധ്യക്ഷത വഹിക്കും.അഡ്വ.ഫാത്തിമ,അയിരൂർ കെ.സുജാതൻ,ഗീത നസീർ,അഡ്വ.എഫ്.നഹാസ്,അഡ്വ.നന്ദകുമാർ,മണിലാൽ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് നാടകഗാനങ്ങളുടെ ആലാപനവും ഉണ്ടായിരിക്കും.