ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ഭാരവാഹികൾ പ്രിൻസിപ്പൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പ്രിൻസിപ്പൽ ഡോ. എസ്.സുനിൽ വിദ്യാർത്ഥി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ.കെ. പ്രദീപ് കുമാർ, ഡോ. സുനിൽരാജ്, ഡോ. നിഷ.എൻ,ഡോ.സ്മിതാജോൺ,പ്രൊഫ.രവികുമാർ,പ്രൊഫ.സിബു കുമാർ,ഡോ.ആർ.ബിനു എന്നിവർ പങ്കെടുത്തു. ചെയർമാൻ സുർജിത് നന്ദി പറഞ്ഞു.