
നെടുമങ്ങാട്:സംസ്ഥാന സർക്കാർ പദ്ധതിയായ ആദിവാസി വിദ്യാർത്ഥികൾക്കുളള ഗോത്ര സാരഥി പദ്ധതി രണ്ട് വർഷമായി തൊളിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കാത്തതിനെതിരെ കോൺഗ്രസ് അംഗങ്ങൾ നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറെ തടഞ്ഞുവച്ചു.കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എൻ.എസ്.ഹാഷിം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ തോട്ടുമുക്ക് അൻസർ,ചായം സുധാകരൻ,ഷമി ഷംനാദ്,ബി.പ്രതാപൻ,തൊളിക്കോട് ഷംനാദ് എന്നിവർ പങ്കെടുത്തു.