protest

ചിറയിൻകീഴ്: വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണജാഥ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ജാഥാ ക്യാപ്റ്രനുമായ എൻ.വിശ്വനാഥൻ നായർക്ക് ഫ്ലാഗ് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പെരുമാതുറയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോഷിഭായി അദ്ധ്യക്ഷത വഹിച്ചു. ടി.ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി ഭാരവാഹികളായ കെ.എസ്. അജിത് കുമാർ, ജെഫേഴ്സൻ, ബി.എസ്. അനൂപ്, ജെ.ശശി, പുതുക്കരി പ്രസന്നൻ എന്നിവർ സംസാരിച്ചു. പെരുമാതുറ സുനിൽ സ്വാഗതം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജാഥയുടെ സമാപനം ഇന്ന് വ്യാഴം വൈകിട്ട് 6ന് ശാർക്കരയിൽ നടക്കും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും.