തിരുവനന്തപുരം: ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കുക, ടെംപ്ലേറ്റ് മോഡൽ പരിഷ്‌കാരം ഉപേക്ഷിക്കുക,സ്വയം ആധാരം തയ്യാറാക്കാനുള്ള നിയമം പിൻവലിക്കുക, പരിചയസമ്പന്നരായ കൈപ്പട ലൈസൻസികൾക്ക് തയ്യാറാക്കൽ ലൈസൻസ് അനുവദിക്കുക, ഫയലിംഗ് ഷീറ്റ് നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്ത് യൂണിയൻ (കെ.എസ്.ഡി.ഡബ്ളിയു.യു) ജില്ലാ കമ്മിറ്റി തൊഴിൽ സംരക്ഷണ ധർണ നടത്തി. ജില്ലാ രജിസ്ട്രാറുടെ ഓഫീസിനു മുമ്പിൽ നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി.സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൗഡിക്കോണം രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, ജില്ലാ സെക്രട്ടറി കുരുവിക്കാട് ഗിരീഷ് കുമാർ, പോത്തൻകോട് ഹരിദാസ്,കൊഞ്ചിറ ഗോപി, അംബിക, തിരുവല്ലം മധു എന്നിവർ സംസാരിച്ചു.