
തിരുവനന്തപുരം: ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് ലാബുകൾ സജ്ജമാക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. 2,000 യൂണിറ്റുകളിലായി 9,000 റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യും.