
തിരുവനന്തപുരം: സെയിൽസ് അസിസ്റ്റന്റ്,അസിസ്റ്റന്റ്/ഓഡിറ്റർ,സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് എസ്.ബി.സി.ഐ.ഡി. (കാറ്റഗറി നമ്പർ 309/2018,57/2021,315/2019) തസ്തികകളിലേക്ക് 21ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഖ്യപരീക്ഷയ്ക്ക് പങ്കെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളിൽ സ്‌ക്രൈബിന്റെ സേവനം ആവശ്യമുള്ളവർ പരീക്ഷയ്ക്ക് 7 ദിവസം മുൻപ് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട പി.എസ്.സി. ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
കായികക്ഷമതാ പരീക്ഷ - ബീറ്റ് ഫോറസ്റ്റ് ഓഫീസർ (വനാശ്രിതരായ പട്ടികവർഗ വിഭാഗക്കാർ)
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (വനാശ്രിതരായ പട്ടികവർഗ വിഭാഗക്കാർക്കായുള്ള പ്രത്യേക നിയമനം),(കാറ്റഗറി നമ്പർ 92/2022,93/2022) തസ്തികയിലേക്ക് 12ന് രാവിലെ 5ന് കോഴിക്കോട്,ഈസ്റ്റ് ഹിൽ,ഗവ. കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കേന്ദ്രത്തിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
പ്രായോഗിക പരീക്ഷ
കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ ഗ്രേഡ് 2-എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 44/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13ന് രാവിലെ 6ന് തിരുവനന്തപുരം പേരൂർക്കടയിലുള്ള എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാർത്ഥികൾ നിലവിലുളള ഡ്രൈവിംഗ് ലൈസൻസും ഡ്രൈവിംഗ് പർട്ടിക്കുലേഴ്സും പ്രായോഗിക പരീക്ഷാസമയത്ത് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്;ഫോൺ 0471 2546442.
സർട്ടിഫിക്കറ്റ് പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (തമിഴ്),(കാറ്റഗറി നമ്പർ 286/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 17ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ :0471 2546324.