തിരുവനന്തപുരം: ഭിന്നശേഷിദിനത്തോടനുബദ്ധിച്ച് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ വിവിധ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരെ ഹെലൻ കെല്ലർ പുരസ്‌കാരം നൽകി ആദരിച്ചു.ഉദ്ഘാടനവും പുരസ്‌കാര വിതരണവും ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.നിംസ് യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ എം.എസ്. ഫൈസൽഖാൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ലീല.എം.മാത്യു,പൂവച്ചൽ നാസർ,സുൽഫി ഷഹീദ്,അജിതാ സന്തോഷ്,അനുജ,മായാ വി.എസ്.നായർ,പാപ്പനംകോട് അൻസാരി,തൊളിക്കോട് റിയാസ് തുടങ്ങിയവർ സംസാരിച്ചു.കല്യാൺ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിച്ചു.