marchum-dharnayum-

കല്ലമ്പലം : വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ്‌ കരവാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരവാരം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനൂപ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അനസ് പോങ്ങനാട്, അനന്തു കൃഷ്ണൻ, എസ്. സുഹൈൽ,കോൺഗ്രസ്‌ നേതാക്കളായ അഡ്വ.എസ്. സൈഫുദ്ധീൻ, മുഹമ്മദ്‌ റാഫി,പി.ജയേഷ്, റാഫി പള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.