
ഉദിയൻകുളങ്ങര: ചെങ്കൽ ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തിന് തിരി തെളിഞ്ഞു.വിശേഷാൽ പൂജകൾക്ക് ശേഷം ദീപാരാധനയോടു കൂടി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ആദ്യ ദീപം തെളിച്ചു. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ വി.കെ.ഹരികുമാർ,ഓലത്താനി അനിൽ, ജനാർദ്ദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.