കല്ലമ്പലം: ഗുരുവായൂർ തിരുസന്നിധിയിൽ നിന്നും പുറപ്പെട്ട് ശ്രീപത്മനാഭ തിരുസന്നിധിയിലെത്തിച്ചേരുന്ന തങ്ക വിഗ്രഹ രഥ ഘോഷയാത്രയ്ക്ക് നിലാവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വീകരണം നൽകി.നിലാവ് സാംസ്കാരിക വേദി കോ ഓർഡിനേഷൻ കൺവീനർ അഡ്വ. താജുദ്ദീൻ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യപ്രവർത്തകൻ മണിലാൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ലോകേഷ് രഘുനാഥൻ, നാവായിക്കുളം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ഷാജഹാൻ, നിസാം തനിമ,ദീപു മാവിൻമൂട്,നിസാം ഇടുക്കി,എ.എച്ച് നജീബ് തുടങ്ങിയവർ പങ്കെടുത്തു.