തിരുവനന്തപുരം; പശുക്കൾക്ക് വേണ്ടി പച്ചപ്പുല്ല് വ്യാപകമായി കൃഷി ചെയ്യുന്നതിന് ഇക്കൊല്ലം 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന കർഷക അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.