തിരുവനന്തപുരം: ഗ്ലോബൽ എനർജി പാർലമെന്റിന്റെ (ജി.ഇ.പി) പന്ത്രണ്ടാമത് വാർഷിക സമ്മേളനം നാളെയും മറ്റന്നാളുമായി നടക്കും.ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഈശ അനുഗ്രഹപ്രഭാഷണം നടത്തും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ജി.ഇ.പി സെക്രട്ടറി ഡോ.എം.ആർ.തമ്പാൻ,ജി.ഇ.പി എൻവയർമെന്റ് സിസ്റ്റർ ലേഡി കാർലോഡേവിസ്,ആർകിടെ‌ക്‌ട് ജി.ശങ്കർ,ക്രിസ്റ്റഫ് ഡ്യൂമാസ് തുടങ്ങിയവർ പങ്കെടുക്കും.