
പാറശാല: മണ്ണ് ദിനത്തോടനുബന്ധിച്ച് എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെയും പാറശാല കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.ബി.ഐ പാറശാല ബ്രാഞ്ച് സംഘടിപ്പിച്ച 'ഫാർമേഴ്‌സ് മീറ്റ്' പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആർ.ബിജു, എസ്.ബി.ഐ റീജിയണൽ മാനേജർ മോഹൻ കുമാർ, കൃഷി ഓഫീസർ ലീന, വി.എഫ്.പി.സി.കെ മാനേജർ സായ്‌കിരൺ, ബനാന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സി.ഇ.ഒ സതീഷ്, എസ്.ബി.ഐ ചീഫ് മാനേജർ ജയശ്രീ,സി.ഡി.എസ് ചെയർപേഴ്‌സൺ സബൂറ ബീവി എന്നിവർ സംസാരിച്ചു. മികച്ച കർഷകരെയും കുടുംബശ്രീ പ്രവർത്തകരെയും ആദരിച്ചു. കർഷകർക്കായി ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.എസ്.ബി.ഐ പാറശാല ബ്രാഞ്ച് മാനേജർ സനിൽ രാജ് നന്ദി പറഞ്ഞു.