നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനിലെ തൊഴുക്കൽ ശാഖയിൽ വനിതാ സംഘം യൂണിറ്റ് രൂപീകരിച്ചു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷ ശിശുപാലൻ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ഹരീഷ് അദ്ധ്യക്ഷത വഹിച്ചു.ശാഖ കമ്മിറ്റി അംഗവും യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറിയുമായ എസ്.പി. പ്രവീൺ,യൂണിയൻ വനിതാ സംഘം സെക്രട്ടറി റീന ബൈജു,വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം ഷീല ഉദയകുമാർ,യൂണിയൻ കമ്മിറ്റി അംഗം ഗീതകുമാരി എന്നിവർ പങ്കെടുത്തു.പുതിയ വനിതാ സംഘം യൂണിറ്റ് ഭാരവാഹികളായി ശ്രീജ പ്രവീൺ (പ്രസിഡന്റ്),ബീന (വൈസ് പ്രസിഡന്റ്),മഞ്ജുള (സെക്രട്ടറി),സുചേതാ കൃപാലിനി.(ഖജാൻജി), സംഗീത,ഷൈനി, സുമാ ദേവി,സുലോചന,സിന്ധു ( കമ്മിറ്റി അംഗങ്ങൾ),സുനിത,സരോജം,രാഗിണി (യൂണിയൻ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.