തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കാര്യത്തിൽ വിവാദ കത്തെഴുതിയ മേയർ ആര്യാരാജേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ ബി.ജെ.പി ജനപ്രതിനിധികൾ നിയമസഭാ മാർച്ച് നടത്തി.നഗരസയ്ക്കു മുന്നിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്കു മുന്നിൽ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ അദ്ധ്യക്ഷത വഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ബി.ജെ.പി സംസ്ഥാന സമിതി അംഗം സിമി ജ്യോതിഷ്, സംസ്ഥാന കൗൺസിൽ അംഗം പി.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. തിരുമല അനിൽ, അഡ്വ.ഗിരികുമാർ, ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.