
തിരുവനന്തപുരം: കിസാൻ കോൺഗ്രസ് ഡൽഹി മാർച്ചിൽ കേരളത്തിൽ നിന്ന് 60 പ്രതിനിധികൾ പങ്കെടുക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ 9ന് ഡൽഹി ജന്തർ മന്തറിൽ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് പ്രസിഡന്റ് സുഖ് പാൽ സിംഗ്‌ഖൈര എം.എൽ.എയുടെ നേതൃത്വത്തിലാണ് മാർച്ച്. കാർഷിക വിളകൾക്ക് ഉല്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ സംഭരണവില നിശ്ചയിക്കുക,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
റബ്ബർ ഇറക്കുമതി നിർത്തിവെക്കുക,നെല്ലിന്റെയും,പച്ചത്തേങ്ങയുടേയും സംഭരണവില ഉല്പാദനച്ചെലവ് അടിസ്ഥാനമാക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾനടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രതിനിധികൾ കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകുമെന്നും വിജയൻ പറഞ്ഞു