
തിരുവനന്തപുരം : എല്ലാ വില്ലേജ് ഓഫീസുകളിലും ഇ ഓഫീസായി മാറിയ ജില്ലയിലെ ആദ്യ നിയോജകമണ്ഡലമായി വട്ടിയൂർക്കാവ് മാറി.മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകൾക്ക് അനുവദിച്ച ഇ ഓഫീസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ഇതോടെ കവടിയാർ,പേരൂർക്കട,കുടപ്പനക്കുന്ന്,പട്ടം,വട്ടിയൂർക്കാവ്, ശാസ്തമംഗലം വില്ലേജ് ഓഫീസുകൾക്ക് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകൾ,ലാപ് ടോപ്പുകൾ,പ്രിന്ററുകൾ,സ്‌കാനറുകൾ എന്നിവയാണ് വിതരണം ചെയ്തത്. ആറ് ലക്ഷത്തി നാലായിരം രൂപയാണ് ഇതിനായി ചെലവിട്ടത്.വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു, കളക്ടർ ജെറോമിക് ജോർജ്, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനിൽ ജോസ്, തഹസീൽദാർ ഷാജു.എം.എസ്, ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, തുടങ്ങിയവരും പങ്കെടുത്തു.