വിതുര: ആചാര്യ വിനോബഭാവയുടെ ശിഷ്യ പരിവ്രാജിക എ.കെ.രാജമ്മയുടെ 98 മത് ജന്മദിനത്തിൽ തൊളിക്കോട് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ആശ്രമത്തിലെത്തി ആദരിച്ചു. വിനോബാ ഭാവയുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ച വിനോബനികേതനിലുള്ള ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്ന അമ്മയെ തൊളിക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ, തുരുത്തി വാർഡ്മെമ്പർ എൻ.എസ്.ഹാഷിം, തൊളിക്കോട് ടൗൺവാർഡ് മെമ്പർ ഷെമി ഷംനാദ്, ചെട്ടിയാംപാറ വാർഡ് മെമ്പർ ബി.പ്രതാപൻ, പരപ്പാറ വാർഡ് മെമ്പർ ചായം സുധാകരൻ, ആശ്രമത്തിലെ മുൻ കാര്യദർശിയായിരുന്ന എൻ.സുകുമാരൻ കുട്ടി എന്നിവർ ആശ്രമത്തിൽ നേരിട്ടെത്തിയാണ് മധുരവും റോസാപ്പൂക്കളും ഷാളുമണിയിച്ച് ആദരിച്ചത്.