
വിതുര: തൊളിക്കോട് റബർ ഉത്പാദക സംഘത്തിൽ ഏട്ടു ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മാണം പൂർത്തിയാക്കിയ ഗ്രൂപ്പ് പ്രോസസിംഗ് സെന്ററിന്റെ ഉദ്ഘാടനം തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ് നിർവഹിച്ചു. ആർ.പി.എസ് പ്രസിഡന്റ് ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി റബർ പ്രോഡക്ഷൻ കമ്മിഷണർ നിർമ്മൽകുമാർ മുഖ്യപ്രഭാഷണം നടത്തി.തുരുത്തി വാർഡ്മെമ്പർ എൻ.എസ്.ഹാഷിം,തേവൻപാറ വാർഡ് മെമ്പർ അനു തോമസ്,റബർ ബോർഡ് ഫീൽഡ് ഓഫീസർമാരായ പ്രിയ വർമ്മ,സുമ,സംഘം ഭാരവാഹികളായ അബ്ദുൽ ജലീൽ,രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.