തിരുവനന്തപുരം: മുതുകുളം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ബൈജുവിനെ ഫലപ്രഖ്യാപന ദിവസം നാലുപേർ ചേർന്ന് ആക്രമിച്ചത് കായംകുളം ഡിവൈ.എസ്.പി അന്വേഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒന്നാം പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച ബൈക്കും അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുത്തു. മറ്റു പ്രതികൾ സജീവ ബി.ജെ.പി പ്രവർത്തകരാണെന്ന് അറിവായിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.