ബാലരാമപുരം: കേരള കൗമുദി ബോധപൗർണമി ക്ലബ്, നരുവാമൂട് ജനമൈത്രി പൊലീസ്, എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സെമിനാറും ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പോസ്റ്രർ രചനാ മത്സരവിജയികൾക്ക് സമ്മാനദാനവും ഇന്ന് നടക്കും.ഉച്ചയ്ക്ക് 2.45ന് നരുവാമൂട് ട്രിനിറ്റി എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നരുവാമൂട് സി.ഐ കെ.ധനപാലൻ ഉദ്ഘാടനം ചെയ്യും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും. 'നോ ടു ഡ്രഗ്സ് ' കാമ്പെയിനിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധി അനാമിക. പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.നെയ്യാറ്റിൻകര സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ ലാൽകൃഷ്ണ ലഹരിവിരുദ്ധ ക്ലാസെടുക്കും.ജനമൈത്രി ബീറ്റ് ഓഫീസർ ബിജു.എസ് ലഹരിവിരുദ്ധ സന്ദേശം നൽകും. ട്രിനിറ്റി കോളേജ് അസി.പ്രൊഫസറും സ്പോർട്സ് ആൻഡ് കൾച്ചറൽ കോഓർഡിനേറ്ററുമായ അൻസിൽ ഷാഫി സ്വാഗതവും അസി.പ്രൊഫസറും എൻ.എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്ററുമായ അനു.എം.എൽ നന്ദിയും പറയും.