ചിറയിൻകീഴ്: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കിസാൻ മേളയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഇന്ന് ശാർക്കര ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കും.രാവിലെ 9ന് ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാൻ മേള, കാർഷികപ്രദർശനം, ഉച്ചയ്ക്ക് 2ന് റിട്ടയേർഡ് കൃഷി ഓഫീസർ രാഹുൽ എസ്.എം, വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫ. സഫീർ എം.എം എന്നിവർ നയിക്കുന്ന സെമിനാർ എന്നിവ നടക്കും. വൈകിട്ട് 4ന് കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ആനുകൂല്യ വിതരണവും വി.ശശി എം.എൽ.എ നിർവഹിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിക്കും.കേര ഗ്രാമം പദ്ധതി ഉത്പാദന ഉപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗവും തെങ്ങിൻതൈ വിതരണോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ .പി.സിയും ജനകീയ ആസൂത്രണം- കാർഷിക കർമ്മ സേനയ്ക്ക് യന്ത്രോപകരണ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തം ആർ.സുഭാഷും മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതി വിതരണോദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിതയും ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈ വിതരണോദ്ഘാടനം ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായരും നിർവഹിക്കും.