നെടുമങ്ങാട്:പാഠ്യപദ്ധതി പരിഷ്കരണം കുട്ടിക്കൂട്ടവും ചർച്ച ചെയ്തു. മഞ്ച ബോയ്സ് സ്കൂളിലാണ് 'പാഠപുസ്തകവും കുട്ടികളും' എന്ന പേരിൽ ചർച്ചാപരമ്പര സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ പ്രബന്ധാ അവതാരകരായും മോഡറേറ്ററായും സംഘാടകരായുമുള്ള പ്രതിവാര ചർച്ച വേറിട്ടതായി. ലിംഗ സമത്വം,പരിസ്ഥിതി,കലാ,വിദ്യാഭ്യാസം,ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ,വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കളുടെ പങ്ക് തുടങ്ങിയ മേഖലകൾ ചർച്ച ചെയ്തു.എല്ലാ സ്കൂളുകളിലും ഒരു പിരിയഡ് കുട്ടികളുടെ ചർച്ച സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശം വിദ്യാർത്ഥികളുടെ കൂട്ടായ്മ തുടർചർച്ചകളാക്കി മാറ്റുകയായിരുന്നു.'വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കളുടെ പങ്ക്' എന്ന വിഷയത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി.എസ്.മഹിത് പ്രബന്ധം അവതരിപ്പിച്ചു.