ss

ഫാഷൻ വസ്ത്രത്തിന്റെ പേരിൽ എന്നും വാർത്തകളിൽ നിറയുന്ന താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ പുതിയ വേഷവും വിവാദത്തിൽ. പച്ച നിറം ബിക്കിനി ധരിച്ച് അതിനു മുകളിൽ പച്ച നിറം നെറ്റ് ധരിച്ചതാണ് വേഷം. കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ഉർഫിയുടെ വീഡിയോ എത്തിയതോടെ വിമർശനങ്ങളും ഉയർന്നു. കൊതുകുവല ധരിച്ചതാണോ എന്നാണ് ആരാധകരുടെ കമന്റ്. തനിക്ക് തൊലിക്കട്ടി കൂടുതലാണ്. അതുകൊണ്ടുത്തന്നെ വിമർശനങ്ങൾ ഒന്നും തന്റെ സമാധാനത്തെ തകർക്കാറില്ലെന്നാണ് ഉർഫി പറയുന്നത്. സണ്ണി ലിയോണിന് തന്നോട് മത്സരിക്കാം, തന്റെ വസ്‌ത്രങ്ങളോട് മത്സരിക്കാൻ കഴിയില്ലെന്ന് ഉർഫി മുൻപ് പ്രതികരിച്ചിരുന്നു.