ksrt

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സെന്റർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് ഉല്ലാസപ്പറവകൾ വിനോദയാത്ര സംഘടിപ്പിച്ചു. നെയ്യാറ്റിൻകരയിലെ വിവിധ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ഉൾപ്പെട്ട സംഘമാണ് ആനവണ്ടിയിൽ നഗരം കാണാൻ ഇറങ്ങിയത്. ഇവർക്കായി ബലൂണുകളും വർണക്കടലാസുകളും പതിച്ച് പ്രത്യേകം ക്രമീകരിച്ച വാഹനത്തിലായിരുന്നു യാത്ര. കുട്ടികൾക്കാവശ്യമായ ഭക്ഷണവും കളിക്കോപ്പുകളും നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരും ബഡ്ജറ്റ് ടൂറിസം സെല്ലും ചേർന്ന് ഒരുക്കി. കെ. ആൻസലൻ എം എൽ.എ യാത്രക്ക് തുടക്കം കുറിച്ചു. ചീഫ് ട്രാഫിക് മാനേജർ ജേക്കബ്ബ് സാംലോപ്പസ്, ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എ.ടി. ഒ. അനസ്, ജനറൽ സി.ഐ. സതീഷ് കുമാർ, ബഡ്ജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ബി.ആർ.സി. കോഓർഡിനേറ്റർ ബെൻറെജി, ചീഫ് ട്രെയിനർ ബിൻസി, ഡ്രൈവർ ജി.ജിജോ, എൻ.എസ്. വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഘം നിയമസഭ മന്ദിരം, മ്യൂസിയം, മൃഗശാല, വേളി, കോവളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.